How to sell on Amazon, Flipkart - മലയാളം

How to sell on Amazon, Flipkart - മലയാളം

ഇന്നത്തെ പോസ്റ്റിൽ, എങ്ങനെയാണ് ഒരു ബിസിനസ് ആമസോൺ Flikart തുടങ്ങിയ വെബ്സൈറ്റുകളിൽ business live ആക്കി, പ്രോഡക്റ്റ് വിൽക്കുന്നത് എന്ന് നോക്കാം.

പ്രാക്ടിക്കൽ ആയിട്ടുള്ള റിയൽ ലൈഫ് എക്സ്പീരിയൻസ് വെച്ചാണ് പറയുന്നത്.

പോസ്റ്റ് മുഴുവൻ വായിച്ചാൽ, ഞാൻ കുറെയധികം സമയവും പരിശ്രമവും പണവും ചിലവാക്കി പഠിച്ച കാര്യങ്ങൾ ഫ്രീയായിട്ട് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.

എന്തോക്കെയാണ് നമുക്ക് വേണ്ടത്

നമുക്കു വേണ്ടത് വിൽക്കാനുള്ള പ്രോഡക്റ്റ്

പ്രിന്റർ,

ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ,

പാക്കിങ് മെറ്റീരിയല്

ജി എസ് ടി അല്ലെങ്കിൽ പാൻ കാർഡ്

പാക്ക് ചെയ്യുംമ്പോൾ അഡ്രസ്സും മറ്റും പ്രിൻറ് ചെയ്യാൻ ആണ് പ്രിൻറർ ആവശ്യമായി വരുന്നത്.

മൊബൈലിലെ സെല്ലർ ആപ്ലിക്കേഷൻ ഉപയോഗിച്ച് തന്നെ മിക്കവാറും എല്ലാ കാര്യങ്ങളും നമുക്ക് ചെയ്യാം എങ്കിലും കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യുന്നത് കുറച്ചുകൂടെ എളുപ്പമാണ്.

ആമസോൺ ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളിൽ സാധനങ്ങൾ വിൽക്കുന്നതിന് ജി എസ് ടി ആവശ്യമാണ്.

ബുക്കുകൾ വിൽക്കുന്നതിന് ജിഎസ്ടി ആവശ്യമില്ല.


Related Posts


കേരളത്തിൽ ബിസിനസ് ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ പലതും ഇത്തരം ഒരു online ബിസിനസ് ആകുമ്പോൾ ഒഴിവാക്കാൻ സാധിക്കും.

എങ്കിൽപോലും ഇന്ത്യ മുഴുവൻ ഉളള, വലിയ സിറ്റികളിൽ ഉൾപ്പെടെ താമസിക്കുന്ന, വില്പനക്കാരോട് വേണം നമ്മൾ മത്സരിക്കാൻ എന്നത് ഓർക്കേണ്ടതാണ്.

ഗ്രാമ പ്രദേശത്ത് ആണെങ്കിൽ ബിസിനസ് ചെയ്യാൻ വേണ്ട row മെറ്റീരിയൽ, പായ്ക്കിങ് മെറ്റീരിയലുകളെ, tape കൾ എന്നിവയുടെയെല്ലാം വില ലാഭത്തെ ബാധിക്കുന്നതാണ്.

നോർത്ത് ഇന്ത്യയിലും, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഉള്ള city കളിൽ നിന്നുളള sellers ന് ഉളള പ്രയോജനം, അവർക്ക് മിക്ക സാധനങ്ങളും തുച്ഛമായ വിലയിൽ ലഭിക്കുമെന്നുള്ളതാണ്, പായ്ക്കിങ്ങ് മെറ്റീരിയൽ മുതൽ പ്രൊഡക്ട് വരെ വലിയ മാർജിനിൽ അവർക്ക് ലഭിക്കുന്നതാണ്.

മൂന്ന് രീതിയിലുള്ള പ്രോഡക്ടുകളാണ് നമുക്ക് വിൽക്കാൻ സാധിക്കുന്നത്.

ഒന്നാമതായി ജനറിക് ആയിട്ടുള്ള പ്രോഡക്ടുകൾ.

കൂടുതലും ചൈനയിൽ നിന്ന് വരുന്ന ബ്രാൻഡഡ് അല്ലാത്ത പ്രോഡക്ടുകൾ ആണ് ഇത്.

ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഒന്നുകിൽ ഹോൾസെയിൽ ആയി വാങ്ങാം. അല്ലെങ്കിൽ നേരിട്ട് ചൈനയിൽ നിന്ന് വരുത്താം. ചൈനയിൽ നിന്ന് നേരിട്ട് വരുത്തുമ്പോൾ റിസ്ക് കൂടുതലാണ്, കൂടുതൽ പണം മുതൽമുടക്കായി ചെയ്യുകയും ചെയ്യേണ്ടതാണ്. എന്നാൽ ലാഭത്തിലുള്ള സാധ്യതയും കൂടുതൽ ആണ്.

ഹോൾസെയിൽ വാങ്ങുമ്പോൾ ഹോൾസെയിൽ വിൽക്കുന്ന ആൾ നേരിട്ട് ഇറക്കുന്നത് ചെയ്തതാണോ, അതോ അവർക്ക് മുകളിൽ മറ്റു ഹോൾസെയില് ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.

ഓരോ ഹോൾസെയിൽ കൈകളിലൂടെ പ്രൊഡക്ട് താഴേക്ക് വരുമ്പോൾ അവരുടെ ലാഭവിഹിതം അവർ കട്ട് ചെയ്യുന്നതാണ്.

ഇത്തരം generic പ്രോഡക്ടുകൾ ബ്രാൻഡഡ് അല്ലാത്തതുകൊണ്ട് ആർക്കുവേണമെങ്കിലും വിൽക്കാവുന്നതാണ്. സ്റ്റോക്ക് തീർക്കാനും മറ്റുമായി ചില വിൽപ്പനക്കാർ ഇത്തരം പ്രോഡക്ടുകൾ വളരെ തുച്ഛമായ വിലയിൽ ഓൺലൈൻ വിൽക്കാറുണ്ട്.

രണ്ടാമത്തെ വഴി - മറ്റുളള കമ്പനികളുടെ ബ്രാൻഡഡ് പ്രോഡക്ടുകൾ വിൽക്കുക എന്നുള്ളതാണ്.

ഇത്തരത്തിലുള്ള പ്രോഡക്ടുകൾ വിൽക്കണമെങ്കിൽ ആ ബ്രാന്റിന്റെ ഓതറൈസേഷൻ ലെറ്റർ വേണ്ട കൈവശം വയ്ക്കേണ്ടതാണ്.

ഇത്തരത്തിലുള്ള കമ്പനികൾ അവരുടെ പ്രൊഡക്ടുകൾ വിൽക്കുന്നവർ വില വളരെ കുറച്ച് വിൽക്കാതിരിക്കാൻ വേണ്ടി ലോവെസ്റ്റ് പ്രൈസ് സെറ്റ് ചെയ്ത് കോൺട്രാക്ട് ഉണ്ടാക്കുന്നതാണ്.

എന്നാൽ ഇവിടെയും നേരത്തെ പറഞ്ഞതുപോലെ പ്രധാന സീറ്റുകളിൽ ഉള്ള നോർത്തിന്ത്യൻ സെലേഴ്സിന് ഏറ്റവും കുറച്ച് വിലയിൽ പ്രോഡക്ടുകൾ കിട്ടുന്നതാണ്.

ആതുകൊണ്ട് തന്നെ കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രോഡക്റ്റ് അയക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഇത് ചലഞ്ചിങ് ആണ്.

ഇനി ഏറ്റവും അവസാനവും ഏറ്റവും നല്ലതുമായ രീതിയിൽ സ്വന്തമായ ഒരു ബ്രാൻഡ് ആണ്.

അതിൽ തന്നെ സ്വന്തമായ മാനുഫാക്ചറിങ്ങും / ബ്രാൻഡിങ്ങ് മാത്രാമായോ ചെയ്യാം.

സ്വന്തം ബ്രാൻഡിന്റെ പ്രോഡക്ടുകളാണ് വിൽക്കാനുള്ളതെങ്കിൽ ബ്രാൻഡ് രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ട്രേഡ് മാർക്ക് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു വാങ്ങേണ്ടതാണ്.

സ്വന്തം ബ്രാൻഡുണ്ടെങ്കിലും ട്രേഡ് മാർക്ക് രജിസ്ട്രേഷൻ ഇല്ലെങ്കിൽ ജനറിക് പ്രോഡക്റ്റായി മറ്റുള്ളവരുടെ കൂട്ടത്തിൽ മാത്രമേ വിൽക്കാൻ സാധിക്കു.

നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇത്തരം പ്ലാറ്റ്ഫോമുകൾ ആമസോൺ ഫ്ലിപ്കാർട്ട് അവരുടെ ലക്ഷ്യം നമുക്ക് ലാഭമുണ്ടാക്കി തരുക എന്നുള്ളതല്ല.

അവർക്ക് എത്രയും വേഗത്തിൽ ലാഭകരമാകുക എന്നുള്ളത് തന്നെയാണ്.

അതുകൊണ്ടുതന്നെ അവർ പറയുന്നത് അനുസരിച്ച് വിശ്വസിച്ച് ചെയ്താൽ പണികിട്ടാൻ സാധ്യത ഉണ്ട്.

കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും ലാഭത്തിന്റെ ശതമാനം, പ്രോഡക്റ്റ് തിരിച്ചുവരുമ്പോൾ ഉള്ള ചാർജുകൾ, ഷിപ്പിങ്ങിന്റെ ചാർജുകൾ, ഇതെല്ലാം കൃത്യമായി കണക്ക് സൂക്ഷിക്കുകയും, ശ്രദ്ധിക്കുകയും ചെയ്തില്ലെങ്കിൽ പല വില്പനക്കാർക്കും പറ്റിയതുപോലെ ഒരു സാമ്പത്തിക വർഷം കഴിയുമ്പോഴാവും നഷ്ടമായിരുന്നു എന്ന് അറിയുക.

ഉദാഹരണത്തിന് കസ്റ്റമർ ഒരു പ്രോഡക്റ്റ് വാങ്ങി സ്വീകരിക്കുന്നതിന് മുമ്പ് തിരിച്ചയച്ചാൽ നമുക്ക് ലാഭം ഒന്നും ഉണ്ടായില്ലെങ്കിലും, വിൽപ്പന നടന്നില്ലെങ്കിലും, ഡാമേജ് ആയി തിരിച്ചുവന്നാലും, പ്രോഡക്റ്റ് അയച്ചതിന്റെ ഷിപ്പിംഗ് ചാർജ് സെല്ലറിന്റെ കയ്യിൽ നിന്ന് ഈടാക്കുന്നതാണ്.

കസ്റ്റമർ പ്രോഡക്റ്റ് വാങ്ങി തുറന്നു നോക്കിയിട്ട് തിരിച്ച് അയച്ചാൽ അങ്ങോട്ട് അയച്ചതിന്റെയും തിരിച്ച് അയച്ചതിന്റെയും ഷിപ്പിംഗ് ചാർജ് സെല്ലറിന്റെ കയ്യിൽ നിന്ന് ഈടാക്കുന്നതാണ്.

അതുകൊണ്ടുതന്നെ വളരെ വലിയ മാർജിൻ ഉള്ള പ്രോഡക്റ്റ് മാത്രമേ ഓൺലൈനിൽ വിൽക്കാൻ ശ്രമിക്കാവു.

ഇതിനോടൊപ്പം ഉള്ള പ്ലാറ്റ്ഫോം ഫീസ് ഉണ്ട്, ആമസോണിന്റെയും Flipkart യും ചാർജ് ആണിത്.

ഇതെല്ലാം ചേർത്ത് പ്രോഡക്റ്റിന്റെ വിലയുടെ ഒരു നല്ല തോത് ചിലവാകുന്നതാണ്.

സ്വന്തമായ ബ്രാൻഡ്,

മറ്റെങ്ങും ലഭ്യമല്ലാത്ത പ്രോഡക്റ്റ്,

ഡിമാൻഡ് വളരെ കൂടുതലുള്ള, ലഭ്യത കുറവുള്ള പ്രോഡക്ടുകൾ

ഇതൊക്കെ വിൽക്കുന്നവർക്കാണ് ലാഭം ഉണ്ടാക്കാൻ സാധിക്കാറുള്ളത്.

അപ്പോൾ എങ്ങനെയാണ് വിൽക്കാൻ തുടങ്ങേണ്ടത്

ഞാൻ താഴെ രണ്ട് ലിങ്കുകൾ ചേർത്തിട്ടുണ്ട്. ആമസോൺ സെല്ലർ സെൻട്രൽ , flipkart സെല്ലർ സെൻട്രൽ ലിങ്കുകൾ ആണ്.

Amazon seller - Amazon Seller central

Flipkart seller - seller.flipkart.com

അതിൽ ക്ലിക്ക് ചെയ്ത് ബിസിനസിന്റെ വിവരങ്ങളും ജിഎസ്ടി വിവരങ്ങളും കൊടുത്താൽ ഉടൻതന്നെ ലോഞ്ച് ചെയ്യാനും പ്രോഡക്റ്റ് ലിസ്റ്റ് ചെയ്യാനും സാധിക്കുന്നതാണ്.

നേരത്തെ പറഞ്ഞതുപോലെ ബ്രാൻഡ് സ്വന്തമായിട്ടുണ്ടെങ്കിൽ, ട്രേഡ് മാർക്ക് ഉണ്ടെങ്കിൽ, ബ്രാൻഡിന്റെ പേരിൽ വിൽക്കാനുള്ള അപ്രൂവലിനു വേണ്ടി അപേക്ഷിക്കാം.

ഇല്ലെങ്കിൽ പ്രത്യേകിച്ച് ബ്രാൻഡ് ഒന്നുമില്ലാത്ത ജനറിക് പ്രോഡക്റ്റ് ആയിട്ടാണ് വിൽക്കാൻ സാധിക്കുക.

ഇത്തരം ജനറൽ പ്രോഡക്ടുകൾ ആർക്കുവേണമെങ്കിലും വിൽക്കാം നമ്മൾ ലിസ്റ്റ് ചെയ്ത പ്രോഡക്റ്റ് നമ്മളെക്കാൾ വിലകുറച്ച് അവർക്ക് കൊടുക്കാനും സാധിക്കും.

നമുക്ക് കിട്ടിയ നല്ല റിവ്യൂവിന്റെ പ്രയോജനം അവർ കൂടെ അടിച്ചെടുക്കുന്നതാണ്.

പറയാൻ മറന്നു പോയ മറ്റൊരു കാര്യം കൂടിയുണ്ട് പാക്കിംഗ് മെറ്റീരിയലിന് ചിലവാകുന്ന ഒരു തുകയും കൂടെ പ്രോഡക്റ്റിന്റെ കോസ്റ്റ്ൻ്റെ കൂടെ ചേർക്കേണ്ടതാണ്.

നമ്മൾ വിചാരിക്കുന്നതിലും അധികം പണം പാക്കിങ്ങിനെ ചെലവാകുന്നതാണ്. അതിനേക്കാൾ കൂടുതൽ, പായ്ക്ക് ചെയ്യാനുള്ള സമയം.

കൃത്യമായ സിസ്റ്റം ഇല്ലെങ്കിൽ പായ്ക്ക് ചെയ്യാൻ വളരെയധികം സമയം എടുക്കുന്നതാണ്.

ഓർഡർ വരുമ്പോൾ അതിൻറെ പ്രിൻറ് എടുത്ത് പായ്ക്ക് ചെയ്ത് റെഡി to ഷിപ്പ് എന്ന മാർക്ക് ചെയ്ത് വെച്ചുകഴിഞ്ഞാൽ ആമസോണിന്റെ അല്ലെങ്കിൽ Flipkart ന്റെ ആളുകൾ തന്നെ വന്ന് എടുത്തുകൊണ്ടു പോകുന്നതാണ്.

സെല്ലറായി രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ നമുക്ക് ലിസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഡാഷ്ബോർഡിൽ വന്നാൽ കിട്ടുന്നതാണ്.