Purple Cow Malayalm Summary(പർപ്പിൾ കൗ)

Purple Cow Malayalm Summary(പർപ്പിൾ കൗ)

ബലം പ്രയോഗിച്ച്, വളരാൻ ശ്രമിക്കുന്ന

പരമ്പരാഗത മാർക്കറ്റിംഗ് രീതി - അതായത്. ‘പരസ്യങ്ങൾ വാങ്ങുക - ഉപഭോക്താക്കളെ ശല്യം ചെയ്ത് ചെയ്ത് - ഉൽപ്പന്നം വിൽക്കുക - വീണ്ടും പരസ്യങ്ങൾ വാങ്ങുക”.

ഈ രീതിയിൽ ബ്രാൻഡുകൾക്ക് എത്രനാൾ മുൻപോട്ട് പോകും, ഈ രീതി തന്നെ അവസാനിപ്പിക്കേണ്ട സമയമായില്ലേ.

പരസ്യം ചെയ്യുന്നത് നിർത്തി നവീകരണം ആരംഭിക്കാം? അതിനുളള ആഹ്വാനമായിരുന്നു 2003 ൽ പുറത്തിറങ്ങിയ ഈ ബുക്ക്.

നിങ്ങളുടെ ബ്രാൻഡ് നിർമ്മിക്കാൻ വേണ്ടത് ശ്രദ്ധേയമായ(remarkable) ഉൽപ്പന്നമോ സേവനമോ ആണ് - എന്നതാണ് ഈ ബുക്ക് മുൻപോട്ട് വക്കുന്ന ആശയം.

എഴുത്തുകാരനെക്കുറിച്ച്-. സെത് ഗോഡിൻ

എഴുത്തുകാരൻ യാത്രയ്ക്കിടെ കുറെ പശുക്കളെ കാണുകയുണ്ടായി, അതിൻ്റെ ഇടയ്ക്ക് പെട്ടന്ന് പർപ്പിൾ കളർ ഉള്ള ഒരു പശു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഈ ഒരു ബുക്കിന്റെ പേര് തെരഞ്ഞെടുത്തത്.

ശ്രദ്ധ കിട്ടാൻ വേണ്ടി മത്സരിക്കുന്ന നൂറുകണക്കിന് കമ്പനികളുടെ ഇടയിൽ എങ്ങനെ സ്റ്റാൻഡ് ഔട്ട് ചെയ്യണം എന്നതാണ് ഈ ബുക്കിലൂടെ എഴുത്തുകാരൻ വിശദീകരിക്കുന്നത്.

മാർക്കറ്റിംഗ് ഗുരുവും ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനുമായ സേത്ത് ഗോഡിനിൽ നിന്നുള്ള, ഈ കൾട്ട് പുസ്തകത്തിൻ്റെ പ്രധാന സന്ദേശം ഗ്രീൻ english ഇൽ പറഞ്ഞാൽ - BE REMARKABLE

REMARKABLE - മലയാളത്തിൽ ഏറ്റവും അടുത്തുനിൽക്കുന്ന വാക്ക് - അസാധാരണമാംവിധം ശ്രദ്ധേയമാകുന്നത്..

പർപ്പിൾ പശുവിനെപ്പോലെ - പുതിയതും, അതുല്യവും ശ്രദ്ധേയവുമായ brand ആയി മാറുക. പരസ്യങ്ങളുടെ കോലാഹലത്തിനിടെയിൽ ആളുകളുടെ ശ്രദ്ധയിൽ വരാൻ ഇതേയുളളു മാർഗം എന്ന അവസ്ഥയാണ്.

അതായത് മ്മടെ പഴയ word of mouth, പ്രോഡക്റ്റ് ഉപയോഗിച്ചവർക്ക് അതിനെക്കുറിച്ച് 4 പേരോട് പറയാതെ ഉറങ്ങാൻ പറ്റരുത്.

ഇപ്പോഴുള്ള പ്രധാനപ്പെട്ട ബ്രാൻഡ് കൾ എല്ലാം ഇങ്ങനെ Remarkable ആയിട്ടുള്ള എന്തെങ്കിലും പ്രോഡക്റ്റ് / സർവീസ് കൊണ്ടുമാത്രം മുകളിലേക്ക് കയറി വന്നവരാണ് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ചില പ്രധാന പോയിന്റുകൾ താഴെ കൊടുക്കുന്നു.

  • നമ്മുൾ ആഗ്രഹിക്കുന്ന ഉത്തമ ഉപഭോക്താവിൻ്റെ, ആഗ്രഹങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി തന്നെ തുടങ്ങുക. അതിൽ അവർക്ക് സഫലീകരിച്ചു കൊടുക്കാൻ സാധിക്കുന്ന കാര്യങ്ങൾ കണ്ടെത്തുക.
  • ഇപ്പോൾ ഏറ്റവും ഡിമാൻഡ് ഉള്ള പ്രോഡക്ടിനെ കുറിച്ച്, സർവീസിനെ കുറിച്ച് ആലോചിച്ചു നോക്കുക - അതിൻറെ പുറത്ത് എന്ത് ചെയ്താൽ ആവും ആ ഒരു പ്രോഡക്റ്റ് കൂടുതൽ ആകർഷകമാകുക.
  • ആളുകൾ അങ്ങോട്ട് ഇങ്ങോട്ടും പറഞ്ഞ് റെക്കമെൻ്റ് ചെയ്യുന്ന തരത്തിലുള്ള പ്രോഡക്ടുകൾ വിൽക്കാൻ എളുപ്പമാണ്. എങ്ങനെയാണ് നമ്മുടെ പ്രോഡക്റ്റിനെ മറ്റുള്ളവർ ശുപാർശ ചെയ്യുന്ന രീതിയിലേക്ക് മാറ്റാൻ കഴിയുക എന്ന് ആലോചിക്കുക.
  • ഇപ്പോഴുള്ള പ്രധാന കമ്പനി എന്താണ് ചെയ്യുന്നത് എന്ന് നോക്കുക എന്നിട്ട് അതിന് നേരെ വിപരീതമായ രീതിയിൽ ബ്രാൻഡ് ചെയ്യുക.
  • എല്ലാ ആളുകൾക്കും വിൽക്കാൻ ശ്രമിക്കാതെ വളരെ കുറഞ്ഞ ഒരു ടാർഗറ്റ് കസ്റ്റമറെ ലിസ്റ്റ് ഉണ്ടാക്കുക. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും, ആവിശ്യങ്ങൾ നിവർത്തിക്കാനും ശ്രമിക്കുക.

Thomas
Thomas Updates from thiruvalla.