എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് / ഓൺലൈൻ മാർക്കറ്റിംഗ്.

എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് / ഓൺലൈൻ മാർക്കറ്റിംഗ്.

എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് / ഓൺലൈൻ മാർക്കറ്റിംഗ്.

ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട മറ്റു ഉപാധികളും ഉപയോഗിച്ച് വിപണനം , പരസ്യം, വാണിജ്യം എന്നിവ നടത്തുന്ന സംവിധാനം / പ്രവൃത്തി ആണ് ഡിജിറ്റൽ മാർക്കറ്റിംഗ്.

ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലെ പ്രവർത്തനങ്ങളെ നേരെ രണ്ടായി തിരിക്കാം. Organic ഡിജിറ്റൽ മാർക്കറ്റിംഗ് & paid ഡിജിറ്റൽ മാർക്കറ്റിംഗ്. അല്ലെങ്കിൽ ഒപ്ടിമൈസേഷൻ ജോലികളും, പെയ്ഡ് അഡ്വെർടൈസിങ് ജോലികളും.

Non organic / paid digital Marketing

പണം ചിലവാക്കി നടത്തുന്ന എല്ലാ ഓൺലൈൻ മാർക്കറ്റിംഗ് പരിശ്രെമങ്ങളും പെയ്ഡ് ഡിജിറ്റൽ മാർക്കറ്റിംഗ് ആണ്.  ഉദാഹരണത്തിന് ഫേസ്ബുക്, ട്വിറ്റര്, ഗൂഗിൾ തുടങ്ങിയവയിൽ പേ പേര് ക്ലിക് (pay per click)പരസ്യങ്ങൾ ചെയ്യുന്നത്.

ഉദാഹരണങ്ങൾ

സോഷ്യൽ മീഡിയ അഡ്വർടൈസിംഗ്

  • ഫേസ്ബുക് അഡ്വർടൈസിംഗ് 
  • ട്വിറ്റെർ അഡ്വെർടൈസിങ്
  • ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ
  • Influencer advertising 

സെർച്ച് എൻജിൻ അഡ്വർടൈസിംഗ്

  • ഗൂഗിൾ ആഡ് വെഡ്സ്
  • യു ട്യൂബ് അഡ്വെർടൈസിങ് 

ഓർഗാനിക് ഡിജിറ്റൽ മാർക്കറ്റിംഗ് 

ഒരു പണവും ചെലവാക്കാതെ, വിവിധ മാർക്കറ്റിംഗ് പ്രവർത്തികൾ ചെയ്യാമെന്നതാണ് ഡിജിറ്റൽ മാർക്കറ്റിംഗ് മറ്റു മാർക്കറ്റിംഗ് പരിശ്രമങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നത്. ഇത്തരത്തിൽ ഉള്ള ഡിജിറ്റൽ മാർക്കറ്റിംഗ് അല്ലെങ്കിൽ ഓൺലൈൻ മാർക്കറ്റിംഗ് ശ്രെമങ്ങളെ ഓർഗാനിക് എന്ന് വിളിക്കാം.

ഉദാഹരണങ്ങൾ 

  • സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ 
  • സോഷ്യൽ മീഡിയ ഒപ്ടിമൈസേഷൻ
  • വൈറൽ വിഡീയോ മാർക്കറ്റിംഗ്
  • കോൺടെന്റ് മാർക്കറ്റിംഗ്
  • ബ്ലോഗിങ്ങ്
  • യൂട്യൂബ് വീഡിയോസ് ഒപ്ടിമൈസേഷൻ(YouTube seo)
  • ലോക്കല്‍ SEO


NOTE: ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യാൻ ഒരു ഏജൻസി അല്ലെങ്കിൽ മറ്റൊരാളെ ഏൽപ്പിക്കുമ്പോൾ തീർച്ചയായും പേമെന്റ് നമ്മൾ ചെയ്യേണ്ടി വരും എന്നാൽ ഇവിടെ ഓർഗാനിക് & പെയ്ഡ് എന്ന് ഉദ്ദേശിക്കുന്നത് പ്രൊമോഷന് വേണ്ടി നമ്മൾ ഉപയോഗിക്കുന്ന പ്ലാറ്റഫോമിൽ(eg:fb, twitter, Instagram, google search etc) പണം ചിലവാക്കുന്നില്ല എന്നുള്ളതാണ്.