5 സൗജന്യ മാർക്കറ്റിങ്ങ് അവസരങ്ങൾ.

5 സൗജന്യ മാർക്കറ്റിങ്ങ് അവസരങ്ങൾ.

എപ്പോഴെങ്കിലും എന്തെങ്കിലും ബിസിനസ് ചെയ്യാൻ താല്പര്യം ഉള്ളവർ, അല്ലെങ്കിൽ സ്വന്തമായി ബിസിനസ് ഉളളവർ ഉറപ്പായും  

ഉപയോഗപ്പെടുത്തേണ്ട 5 സൗജന്യ മാർക്കറ്റിങ്ങ് അവസരങ്ങൾ.

ബിസിനസിന്റെ ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ ആഡ് ചെയ്യുക. ഇതിലൂടെ മിനിമം 1000 പേരെങ്കിലും ഒരു മാസം നമ്മുടെ ബിസിനസിനെ കുറിച്ച് അറിയുന്നതാണ്. അവിടേക്ക് വരാൻ ആഗ്രഹമുളളവർക്കും മാപ്പ് നോക്കി വരാൻ സാധിക്കും.

PINTEREST എന്ന വെബ്സൈറ്റിൽ / മൊബൈൽ ആപ്പിൽ അക്കൗണ്ട് തുടങ്ങുക. ബിസിനസിനെ കുറിച്ച് കയ്യിലുള്ള മുഴുവൻ ഇമേജുകളും, കൃത്യമായി വിവരങ്ങൾ ചേർത്ത് അപ്‌ലോഡ് ഈ ആപ്പിൽ അപ്ലോഡ് ചെയ്യുക. 

ഇങ്ങനെ ചെയ്താൽ ഗൂഗിൾ ഇമേജസിലൂടെ വീണ്ടും കുറെയധികം കസ്റ്റമേഴ്സിലേക്ക് എത്താൻ സാധിക്കും.

പിന്നെ എല്ലാവരും ചെയ്യുന്ന ഒരു കാര്യമായിരിക്കും സോഷ്യൽ മീഡിയ പേജുകളിൽ അക്കൗണ്ടുകൾ തുടങ്ങുന്നത്. അത് മിനിമം ഒരു ഫേസ്ബുക്ക് പേജ് എങ്കിലും ബിസിനസിന് ഉണ്ടായിരിക്കണം.

പിന്നെ ലോക്കൽ ബിസിനസ് ഡയറക്ടറികൾ, മനോരമയുടെ ക്യുക്ക് കേരള, ജസ്റ്റ്ഡയൽ, infomagic, listingkerala അങ്ങനെ എത്രയും ലോക്കൽ ഡയറക്ടറുകളിൽ വിവരങ്ങളും ഫോൺ നമ്പറും കൊടുക്കാൻ സാധിക്കുമോ അത്രയും കൊടുക്കുക.

അവസാനമായിട്ട് സ്വന്തം വാഹനങ്ങളിലും, ജോലിക്കാരുടെ യൂണീഫോമിലും എല്ലാം ബിസിനസ് വിവരങ്ങളും ഫോൺ നമ്പറും ഉള്ള സ്റ്റിക്കറുകൾ ഒട്ടിക്കുക/ചേർക്കുക.

Thomas
Thomas Updates from thiruvalla.