ഗൂഗിൾ മാപ്പിൽ എങ്ങനെ ബിസിനസ് ചേർക്കാം

ഗൂഗിൾ മാപ്പിൽ എങ്ങനെ ബിസിനസ് ചേർക്കാം

ഗൂഗിൾ മാപ്പിൽ ബിസിനസ് ആഡ് ചെയ്യാൻ ഏറ്റവും നല്ല വഴിയാണ് പറയുന്നത്.  ഏറ്റവും നല്ല വഴി എന്ന് പറയാൻ കാരണം പല രീതിയിൽ മാപ്പിൽ ലൊക്കേഷൻ ആഡ് ചെയ്യാം  എന്നുള്ളതുകൊണ്ടാണ്.

 കമ്പ്യൂട്ടർ ഉപയോഗിച്ചും ഫോൺ ഉപയോഗിച്ച് ചെയ്യാം.

 ഫോണിലൂടെ ചെയ്യുന്നതാണ് തീർച്ചയായിട്ടും എളുപ്പമായ രീതി.

 ലൊക്കേഷൻ ആഡ് ചെയ്തതിന് മുമ്പ് നിലവിൽ മാപ്പിൽ ഉണ്ടോ എന്ന് നോക്കണം.  ഇപ്പോൾ തന്നെ ഉണ്ടെങ്കിൽ നമ്മൾ വീണ്ടും ചേർത്താൽ ഡ്യൂപ്ലിക്കേറ്റ് ആയി മാനേജ് ചെയ്യാൻ പ്രയാസമാവുന്നതാണ്.

 നിലവിൽ ബിസിനസ് മാപ്പിൽ ഉണ്ടെങ്കിൽ അത്  കൃത്യമായ ലൊക്കേഷൻ ആണെങ്കിൽ ക്ലീൻ ചെയ്ത് എടുക്കുന്നതായിരിക്കും നല്ലത്.

 ഇനി പുതുതായി ബിസിനസ് എങ്ങനെ ആഡ് ചെയ്യുമെന്ന് നോക്കാം. ഏറ്റവും എളുപ്പത്തിലുള്ള വഴി ബിസിനസ് ഉള്ള സ്ഥലത്ത് ലൊക്കേഷനിൽ പോയി നിന്ന് ജിപിഎസ് ഓൺ ആക്കി ചെയ്യുന്നതാണ്.

 നമ്മൾ ബിസിനസ് ഉള്ള സ്ഥലത്ത് നിൽക്കുമ്പോൾ കൃത്യമായി നമ്മുടെ ലൊക്കേഷൻ അതായിരിക്കും കാണിക്കുന്നത്.

 ആ ഒരു നീല ഡോട്ടിൽ തന്നെ ക്ലിക്ക് ചെയ്തിട്ട് ആട്  മിസ്സിംഗ് ലൊക്കേഷൻ എന്നത് എടുക്കുക.  പിന്നെ വിവരങ്ങൾ എല്ലാം ചേർത്ത് മുന്നോട്ടുപോയി അവസാനം സബ്മിറ്റ് ചെയ്യാവുന്നതാണ്.

 വെരിഫൈ ചെയ്യാനായി ചിലപ്പോൾ നമ്മുടെ ഫോണിൽ ഒരു മെസ്സേജ്  ഓ ടി പി ആവും വരിക.  ചില സമയത്ത് അവർ അഡ്രസ്സിലേക്ക്  മെയിൽ ആയി ഓടിപി അയക്കുന്നതാണ് .

ഏത് രീതിയിലാണെങ്കിലും വെരിഫൈ ചെയ്തു കഴിഞ്ഞാൽ പിന്നെ നമുക്ക് ഫോട്ടോയും ഓഫറും മറ്റു വിവരങ്ങളും എല്ലാം ചേർക്കാൻ സാധിക്കുന്നതാണ്.  ആളുകൾ ഇടുന്ന റിവ്യൂ കാണാനും റിപ്ലൈ കൊടുക്കാനും സാധിക്കും.

Thomas
Thomas Updates from thiruvalla.