ബിസിനസ് ചിത്രങ്ങൾ എങ്ങനെ ഗൂഗിളിൽ റാങ്ക് ചെയ്യാം.

ബിസിനസ് ചിത്രങ്ങൾ എങ്ങനെ ഗൂഗിളിൽ റാങ്ക് ചെയ്യാം.

ബിസിനസ് അല്ലെങ്കിൽ എന്തെങ്കിലും സ്ഥാപനം നടത്തുന്നവർ ആണെങ്കിൽ ശ്രദ്ധിക്കുക.

നമ്മുടെ ബിസിനസിനെ കുറിച്ച് കൂടുതൽ ആളുകൾ അറിയുന്നു തോറും നമുക്ക് കൂടുതൽ ബിസിനസ് അല്ലെങ്കിൽ വരുമാനം കിട്ടുന്നതാണ്.

അതിനുവേണ്ടി ചെയ്യാവുന്ന ഒരു കാര്യമാണ് പറയുന്നത്.

SEO ചെയ്യുന്ന ആളുകളൊക്കെ ചെയ്യുന്നതാണിത്.

നമ്മുടെ ബിസിനസുമായി ബന്ധപ്പെട്ട ഫോട്ടോകൾ, അത് പ്രോഡക്റ്റിന്റെ ഫോട്ടോ ആകാം, സ്ഥാപനത്തിൻറെ ഫോട്ടോ ആകാം, അല്ലെങ്കിൽ എന്തെങ്കിലും ഈവൻ്റ് നടത്തിയതിൻ്റെ ഫോട്ടോ.

അങ്ങനെയുള്ള കുറേ ഫോട്ടോകൾ എന്തായാലും നമ്മുടെ കൈയിൽ ഉണ്ടാകും.

ആദ്യം ചെയ്യേണ്ടത് ഈ ഫോട്ടോകളുടെ എല്ലാം പേരുമാറ്റി ആളുകൾ സെർച്ച് ചെയ്യുന്നത് എന്താണോ അതാക്കി മാറ്റുക എന്നുള്ളതാണ്.

ഉദാഹരണത്തിന് ഒരു ലോഗോ ആണെങ്കിൽ സ്ഥാപനത്തിൻറെ പേര് ചേർത്തിട്ട് ലോഗോ എന്ന് പേരിടുക.

പ്രോഡക്റ്റിന്റെ ചിത്രമാണെങ്കിൽ കൃത്യമായി ഒരു പ്രോഡക്റ്റിന്റെ പേരാക്കി മാറ്റുക,

വാട്സാപ്പിലൂടെ അയച്ചതാണെങ്കിൽ വാട്സ്ആപ്പ് ചേർത്തുള്ള പേരായിരിക്കും ഇപ്പോൾ ആ പേരെല്ലാം മാറ്റി കൃത്യമായി ആ ഫോട്ടോ എന്തിനെക്കുറിച്ചാണ് ഉള്ളത് അതിനെക്കുറിച്ച് ആക്കി മാറ്റുക.

അതിനുശേഷം ഈ ഫോട്ടോകൾ എല്ലാം ഉണ്ടെങ്കിൽ സ്വന്തം വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുക, അല്ലെങ്കിൽ ഇമേജ് host ചെയ്യുന്ന ഏതെങ്കിലും ഒരു വെബ്സൈറ്റിൽ ഇതില്ലാം അപ്ലോഡ് ചെയ്യുക.

ഏറ്റവും നല്ലത് pinterest എന്ന സൈറ്റാണ്.

pinterest മൊബൈൽ ആപ്പ് എടുത്ത് ഓരോ ഇമേജും ചേർത്ത്, അതിൻ്റെ വിവരങ്ങളും ചേർക്കുക.

ഇങ്ങനെ ചെയ്താൽ ഉള്ള പ്രയോജനം എന്താണെന്ന് വെച്ചാൽ ആരെങ്കിലും നമ്മുടെ സ്ഥാപനത്തിനെ കുറിച്ചോ ബിസിനസിനെ കുറിച്ചോ  സെർച്ച് ചെയ്താൽ ഈ ഇമേജുകളെല്ലാം സെർച്ച് റിസൾട്ടിൽ വരുന്നതാണ്.

മറ്റൊരു വലിയപ്രയോജനം നമ്മുടെ പ്രൊഡക്റ്റിനെ കുറിച്ചോ, സർവീസിൻ്റെ വിവരങ്ങളോ ആണെങ്കിൽ നമ്മുടെ ലോക്കൽ ഏരിയയിൽ നിന്ന് ആളുകൾ സർവീസ് തിരയ്യുമ്പോൾ അത് മുകളിൽ വരുന്നതാണ്.

ഏറ്റവും പുതിയ ഓഫറുകളും പോസ്റ്ററുകളും പരസ്യങ്ങളും ഉളള ഇമേജാണെങ്കിൽ കൂടുതൽ നല്ലത്.

Thomas
Thomas Updates from thiruvalla.