എന്താണ് ന്യൂറോ മാർക്കറ്റിങ്ങ്.

എന്താണ് ന്യൂറോ മാർക്കറ്റിങ്ങ്.

എന്താണ് ന്യൂറോ മാർക്കറ്റിങ്ങ്.

കസ്റ്റമറിന്റെ മനസ്സറിയാൻ പറയാൻ പണ്ട് ഉപയോഗിച്ചിരുന്ന

ഫോക്കസ് ഗ്രൂപ്പ്, സർവേ, തുടങ്ങിയ പഴയരീതികൾ ഉപേക്ഷിച്ചിട്ട്, 

കസ്റ്റമറിന്റെ ആവശ്യങ്ങളും, തീരുമാനമെടുക്കുന്ന രീതികളും, സ്വാധീനിക്കാനുള്ള സാധ്യതകളുമെല്ലാം,

ന്യൂറോ സയൻസിന്റെയും, കൊഗ്നിറ്റിവ് സയൻസിന്റെയും സഹായത്തോടെ കണ്ടെത്തുന്ന രീതിയാണ് ന്യൂറോ മാർക്കറ്റിംഗ്.

അതായത്  ന്യൂറോസയൻസും, കൊഗ്നിറ്റിവ് സയൻസും മാർക്കറ്റിംഗിനു വേണ്ടി ഉപയോഗിക്കുന്നു. 

പരസ്യങ്ങൾ, പാക്കേജിങ്ങ്, ബ്രാൻഡിങ്ങ് തുടങ്ങിയവയോട്, ഉപഭോക്താക്കൾ ഉപബോധമനസ്സിൽ എങ്ങനെ പ്രതികരിക്കുന്നു എന്നത് കണ്ടെത്താൻ ഇത് സഹായിക്കുന്നു. ഇങ്ങനെ കണ്ടെത്തുന്ന വിവരങ്ങൾ പിന്നീട്  കൂടുതൽ ഫലപ്രദമായി പരസ്യം ചെയ്യാനും, മാർക്കറ്റിംഗ് ചെയ്യാനും ഉപയോഗിക്കുന്നു.

നേരിട്ട്  ഉപഭോക്താക്കളോട് ചോദിക്കുന്നതിനു പകരം ബ്രെയിൻ വേവിലെ മാറ്റങ്ങളും, കൃഷ്ണമണിയുടെ ചലനങ്ങളും,  ത്വക്കിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഒക്കെ നിരീക്ഷിച്ചാണ് പഠനം നടത്തുന്നത്.

EEG,fMRI, facial coding, eye tracking ഇതെല്ലാം ഇത്തരം പഠനത്തിന് ഉപയോഗിക്കുന്ന രീതികളാണ്. 

ഒരു ഫോക്കസ് ഗ്രൂപ്പിൽ ഉപഭോക്താക്കളോട് ചോദിക്കുമ്പോൾ നേരിട്ട് പറയുന്ന ഉത്തരത്തിൽ നിന്നും വ്യത്യസ്തമായിരിക്കും ചിലപ്പോൾ ഉപബോധമനസ്സിലുള്ള കാര്യങ്ങൾ എന്നുള്ളതാണ് ന്യൂറോ മാർക്കറ്റിങ്ങിൻ്റെ പ്രാധാന്യം. 

ചില സമയങ്ങളിൽ കൺസ്യൂമർ ന്യൂറോ സയൻസ് എന്ന പേരിലും ന്യൂറോ മാർക്കറ്റിംഗ് അറിയപ്പെടാറുണ്ട്. 

ഇതിനെക്കുറിച്ചുള്ള  കൂടുതൽ വിവരങ്ങൾ അറിയാൻ Martin Lindstrom  എഴുതിയ Buy.logy എന്ന പുസ്തകത്തിൻറെ മലയാളം സമ്മറി വായിക്കുക.

Thomas
Thomas Updates from thiruvalla.